ആനകളുടെ രേഖകള്‍
വന്യ ജീവി സംരക്ഷണ നിയമം 1972 സെക്ഷന്‍ 39 അനുസരിച്ചി നാട്ടാനകള്‍ ഷെഡ്യുള്‍ 1 പാര്‍ട്ട് 2 ഷെഡ്യുള്‍ 2 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാട്ടാനകള്‍ എല്ലാംതന്നെ സര്‍ക്കാരിന്റെ വകയാണ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ നാട്ടാനകളെ കൈവശം വയ്ക്കുന്നതിനോ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിനോ സ്വീകരിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ പാടുള്ളതല്ല.
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്) നിയമനുസൃതം കൈവശം വന്ന നാട്ടാനകളെ കൈവശം വയ്ക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നല്കുന്ന രേഖയാണ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ടി രേഖയുടെ കാലാവധി 5 വര്‍ഷമാണ്. കാലാവധി കഴിയുന്നതിന് മുമ്പ് പുതുക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അപേക്ഷ സമര്‍പ്പിക്കണം.
മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്
വന്യ ജീവി സംരക്ഷണ നിയമം 1972ലെ സെക്ഷന്‍ 41, 42 അനുസരിച്ച് നാട്ടാനകളെ തിരിച്ചറിയുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ 8-1/2002(PE) 11.2.2003 കത്ത് പ്രകാരം നിര്‍ദേശിച്ചത് അനുസരിച്ചാണ് തിരിച്ചറിയല്‍ അടയാളമായ് മൈക്രോചിപ്പ് ഘടിപ്പിചിട്ടുള്ളത്.
ഡാറ്റാ ബുക്ക്
നാട്ടാന പരിപാലന ചട്ടം 2012 പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആനയുടെ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൈവശക്കാരന് നല്കുന്ന രേഖയാണ്. അതില്‍ ആനയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തുവാന്‍ സാധിക്കും. നിലവില്‍ എല്ലാ ആനകള്‍ക്കും ഡാറ്റാ ബുക്ക് നല്‍കിയിട്ടുണ്ട്. ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള ആനയുടെ അളവുകള്‍ ഓണര്‍ഷിപ്പ് പുതുക്കുമ്പോള്‍ മാത്രമേ പുതുക്കി നല്‍കാറുള്ളൂ.
ആനയെ രജിസ്റ്റര്‍ ചെയ്ത ജില്ലക്കും, സംസ്ഥാനത്തിന് പുറത്തും കൊണ്ടുപോകുന്നതിനുള്ള നടപടിക്രമം
വന്യ ജീവി നിയമം അനുസരിച്ച് നാട്ടാനയെ താമസിപ്പിചിരുക്കുന്ന സ്ഥലത്തുനിന്നും മാറ്റുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയോ ബന്ധപ്പെട്ട ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസറുടെ അനുമതി വാങ്ങിയിരിക്കണം.
ആനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധച്ച്
ജില്ലാ കമ്മറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രമേ ക്ഷേത്രങ്ങളിലും മറ്റും പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. 2015ലെ ബഹു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മറ്റിയില്‍ ആനകളെ പങ്കെടുപ്പിച്ചു ഉത്സവം നടത്തുന്ന ക്ഷേത്രങ്ങളും എണ്ണങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേച്ചിരുന്നു. അത് പ്രകാരം രജിസ്റ്റര്‍ ചെയ്ത് ക്ഷേത്രങ്ങളില്‍ മാത്രമേ ആനകളെ പങ്കെടുപ്പിക്കുന്നതിനു അനുവദിക്കുകയുള്ളൂ.
*************