നാട്ടാന പരിപാലന ചട്ടം – 2003 (ഭേദഗതി 2012) റൂള്‍ 10 പ്രകാരം രൂപീകരിച്ച ആന പരിപാലനത്തിനായുള്ള ജില്ലാ കമ്മറ്റി നല്കിയ താഴെപ്പറയുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിച്ച്കൊള്ളാമെന്ന് ഞാന്‍ / ഞങ്ങള്‍ ഇതിനാല്‍ സമ്മതിക്കുന്നു.
1. കേരള സര്‍ക്കാര്‍ വനം വന്യജീവി വകുപ്പ് GO(P)-119/2012 F&WLD dated 18.12.2012 പ്രകാരം Sec 10)4)-ല്‍ (1 മുതല്‍ XV111 വരെ) ഉള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊള്ളാം
2. ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് ആഘോഷങ്ങള്‍ക്ക് മതിയായ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കി കൊള്ളാം
3. കേരള സര്‍ക്കാര്‍ വനം വന്യജീവി വകുപ്പ് GO(P)-119/2012 F&WLD dated 18.12.2012 പ്രകാരം ഉത്സവഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനയുടെ / ആനകളുടെ നിയമാനുസരണമുള്ള ഡാറ്റാ ബുക്ക്, ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ് ,രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവകളുടെ പകര്‍പ്പുകളും എഴുന്നള്ളിപ്പ് നടത്തുന്നതിന് 14 ദിവസത്തിനകമുള്ള ഹെല്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍) വനം ഉദ്യോഗസ്ഥരോ, നിയമപാലക ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കികൊള്ളാം.
4. ആന എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ എലിഫന്റ് സ്ക്വാഡിന്റെ. സേവനം സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടറുടെ സേവനം, ക്രമ സമാധാനപാലന ഉദ്യോഗസ്ഥരുടെ സേവനം എന്നിവ എഴുന്നള്ളിപ്പ് നടത്തുന്ന ഭാരവാഹികളുടെ ഉത്തരവാദിത്വത്തില്‍ നടത്തികൊള്ളാം
5. സൂര്യോദയത്തിന്ശേഷം ആനയെ എഴുന്നള്ളിക്കുന്ന പക്ഷം / ഉപയോഗിക്കുന്ന പക്ഷം ആനയുടെ പാദങ്ങളും മറ്റും ചൂട് ഏല്ക്കാതിരിക്കുന്നതിനും മറ്റും മതിയായ സജ്ജീകരണങ്ങള്‍ ചെയ്തുകൊള്ളാം
6. ആനയെ എഴുന്നള്ളിക്കുമ്പോഴോ, ഉപയോഗിക്കുമ്പോഴോ ബഹു. സുപ്രീം കോടതി ഉത്തരവ് 743/14 തീയതി 18.08.2015 പ്രകാരം നിരോധിക്കപ്പെട്ട മുള്ളുചങ്ങല “അങ്കുശ്” (മൂര്‍ച്ചയേറിയ ആണി, മുള്ള് തുടങ്ങിയവയാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള തോട്ടികള്‍) പോലുള്ള സാധനങ്ങള്‍ ആനയെ നിയന്ത്രിക്കുവാന്‍ ഉപയോഗിക്കുന്നതിന് അനുവദിക്കുകയില്ല.
7. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച അതാത് ജില്ലാ നാട്ടാനപരിപാലന കമ്മറ്റിയുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആനകളെ മാത്രമേ എഴുന്നള്ളിപ്പിന് ഉപയോഗിക്കുകയുള്ളൂ.
8. മേല്‍ നിബന്ധനകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉത്സവ കമ്മിറ്റി ഭാരവാഹികളായ ഞാന്‍ / ഞങ്ങള്‍ / സ്ഥാപനം ഉടമ എന്നിവര്‍ നിയമ പരമായ നടപടികള്‍ക്ക് ബാദ്ധ്യസ്ഥരാകുമെന്ന വിവരം ഞങ്ങള്‍ക്ക് ബോദ്ധ്യമാണ്.